ആപ്പിളും ഗൂഗിളും തകർത്ത കമ്പനി, രക്ഷിച്ചത് മൈക്രോസോഫ്റ്റ്; എവിടെ നോക്കിയ?... #Technology

ബീപ് ബീപ് റിങ്‌ടോണും കീപാഡും സ്‌നെയ്ക്‌ ഗെയിമും... ലോകം സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിപ്പോവുന്നതിനും മുന്‍പ് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴഞ്ചന്‍ കീപാഡ് ഫോണുകളില്‍നിന്ന് ടച്ച് ചെയ്തുപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണിലേക്കുള്ള പരിണാമം ലോകത്തിന്റെ കൂടി മാറ്റമാവുന്നു. വലിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു നോക്കിയയുടെ യാത്ര. നമ്മുടെ നൊസ്റ്റാള്‍ജിയ കാലത്തെ മൊബൈല്‍ ഫോണ്‍ മാത്രമല്ല, ടെലിഫോണും ടെലിവിഷനും ടാബുകളുമെല്ലാം പുറത്തിറക്കി ലോകത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡായിരുന്ന നോക്കിയ ഇന്ന് എവിടെയാണ്? ഡിജിറ്റല്‍ രംഗത്തെ മത്സരങ്ങളില്‍ നോക്കിയയ്ക്ക് എവിടെയാണ് കാലിടറിയത്?

ഒരു പേപ്പര്‍ മില്ലായി ആരംഭിച്ച കമ്പനിയായിരുന്നു നോക്കിയ. പിന്നീടത് റബര്‍ ബിസിനസ്സിലേക്കും കേബിള്‍ ബിസിനസ്സിലേക്കും ഇലക്ട്രോണിക് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ബിസിനസ്സിലേക്കും സാധ്യതകള്‍ വിപുലപ്പെടുത്തി. ഇലക്ട്രോണിക്‌സ് ബിസിനസ്സിലേക്ക് എത്തിയതോടെയാണ് നോക്കിയ കമ്പനിയുടെ വളര്‍ച്ച സ്വപ്‌നതുല്യമായ നിലയിലേക്കെത്തിയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ നോക്കിയ ഫിന്‍ലന്‍ഡിന് പുറത്തേക്ക് വ്യാപിച്ചു. ലോകത്തെങ്ങുമുള്ള ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ നോക്കിയ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയി വളരുകയായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച നോക്കിയ കമ്പനി 150 വര്‍ഷത്തിലേറെയായി മാര്‍ക്കറ്റിലുണ്ട്. 2000-ല്‍ മാതൃരാജ്യമായ ഫിന്‍ലന്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ തിരികെ മാര്‍ക്കറ്റിലേക്കെത്താന്‍ സഹായിച്ചതും ഇതേ നോക്കിയ തന്നെ. അന്ന് ഫിന്‍ലന്‍ഡിന്റെ ആകെ ജി.ഡി.പിയുടെ നാല്‌ ശതമാനമായിരുന്നു നോക്കിയ കമ്പനി സംഭാവന ചെയ്തത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0