സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം. കൊയിലാണ്ടിയില്‍നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന 'അരീക്കല്‍' ബസ്സാണ് രാവിലെ ഏഴ് മണിയോടെ നരക്കോട് കല്ലങ്കിത്താഴെ വെച്ച് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.