തളിപ്പറമ്പിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. #RoadAccident
തളിപ്പറമ്പ് : യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. തളിപ്പറമ്പ കുപ്പത്തെ കെ.എം.സിദീഖിന്റെയും മുംതാസിന്റെയും മകന്‍ ഷമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളത്ത് വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ഷമിൽ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം.