മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാനിർദേശം... #Malampuzha_Dam

മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നു.

അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022-ല്‍ ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ അണക്കെട്ട് തുറന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0