നേരത്തെ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. എന്നാല്‍ ബുദ്ധദേവ് കരുത്തോടെ തിരിച്ചെത്തിയിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ബുദ്ധദേവ്. 2000 മുതല്‍ 2011 വരെയായിരുന്നു ബുദ്ധദേവ് ബംഗാള്‍ മുഖ്യമന്ത്രി. ജ്യോതി ബസുവിന് പകരമായിരുന്നു ബുദ്ധദേവ് മുഖ്യമന്ത്രി പദത്തിലെത്തിയത്. 34 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ബംഗ്ലാളിന് അന്ത്യമായതും ബുദ്ധദേവിന്റെ കാലത്താണ്.
മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു... #Buddhadeb_Bhattacharjee
By
News Desk
on
ഓഗസ്റ്റ് 08, 2024
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ഇന്ന് രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു. അന്ത്യം. കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ശ്വാസതടസ്സത്തെ തുടര്‍ന്ന് പലപ്പോഴും ആശുപത്രിയിലായിരുന്നു.