വയനാട്ടിൽ മണ്ണിടിച്ചിൽ മേഖലയിലെ നെറ്റ്‌വർക്ക് ട്രാഫിക്കിലെ വർദ്ധനവ് കണക്കിലെടുത്ത് റിലയൻസ് ജിയോ അതിൻ്റെ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലും ഈ സമയത്ത് കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യവും കണക്കിലെടുത്തതാണ് ബാധിത പ്രദേശത്ത് അടിയന്തരമായി ജിയോ പുതിയതായി ഒരു ടവർ കൂടി സ്ഥാപിച്ചത്.
നെറ്റ്‌വർക്ക് കപ്പാസിറ്റിയിലും കവറേജിലുമുള്ള വർദ്ധനവ് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെയും രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും സഹായിക്കും.
ചൂരൽമലയിലെ കൺട്രോൾ റൂം നമ്പർ 8848307818.