കേരളത്തിൽ ജിയോയ്ക്കും വി ക്കും എയർടെല്ലിനും വെല്ലുവിളി;ബി.എസ്.എൻ.എല്ലിന്റെ 332 4 ജി ടവറുകൾ സജ്ജമായി... #BSNL

 


രാജ്യത്തെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബി.എസ്.എൻ.എൽ. 4-ജി കണക്ടിവിറ്റി എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സംസ്ഥാനത്ത് 332 ടവറുകൾ സജ്ജമായി. 316 പുതിയ ടവറുകൾ നിർമിക്കുകയും നിലവിൽ 3-ജി സേവനമുള്ള 16 ടവറുകൾ 4-ജി ആയി ഉയർത്തുകയും ചെയ്തു.

ഗ്രാമങ്ങളിലും പട്ടികജാതി, പട്ടികവർഗ താമസകേന്ദ്രങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിടുന്ന 4-ജി സാച്ചുറേഷൻ പദ്ധതിയുടെ ഭാഗമാണിത്. വിദ്യാർഥികളുടെ പഠനത്തിനും ഇത് സഹായകരമാകുമെന്ന് അധികൃതർ പറയുന്നു. ബി.എസ്.എൻ.എൽ. നടപ്പാക്കുന്ന പദ്ധതിയിലൂടെ 26,316 കോടി രൂപ മുടക്കി രാജ്യത്തെ 24,680 ഗ്രാമങ്ങളിൽ 4-ജി സേവനം എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0