• സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍
മഴ ലഭിക്കും.
• 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. സ്വാതന്ത്ര്യ
ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയുള്‍പ്പടെയുള്ള നഗരങ്ങളില്‍
സുരക്ഷ ശക്തമാക്കി.
• ഓണക്കാലത്ത്
വിലക്കുറവിൽ സാധനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന സർക്കാർ.
സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത് 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത
ഒരുക്കും.
• കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതിക്ക് (കാസ്‌പ്) 100 കോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഈ
സാമ്പത്തികവർഷംമാത്രം 469 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്.
• ഹയർസെക്കൻഡറി ഒന്നാം വർഷ
പ്രവേശനനടപടികൾ പൂർത്തിയായി. 53,253 സീറ്റുകളാണ് സംസ്ഥാനത്ത്
ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി ഈ വർഷം
3,88,634 പേർ പ്രവേശിച്ചു.
• മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുള്ള അന്തർസംസ്ഥാന സമിതിയുടെ മൂന്നാമത്തെ യോഗത്തിന് കേരളം വേദിയാകും.
• മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച
ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍
നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
• വയനാട് ദുരിതബാധിതർക്ക് വാടക വീടിനായുള്ള തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ്.
പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക്
മാറുന്നവർക്കും ഈ തുക ലഭിക്കും.
• ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍
അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത്
അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി.
• ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു.
ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ
പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ്
ഉണ്ടാകില്ല.
• രാജ്യത്ത് ജനസംഖ്യ 2036 ഓടെ 152.2 കോടി തൊടുമെന്ന് വിലയിരുത്തൽ. കേന്ദ്ര
സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ്റേതാണ് ഈ കണക്ക്.