അർജുനെ കാണാതായതിന് പിന്നാലെ രണ്ടാം ക്ലാസുകാരി എഴുതിയ ഡയറിക്കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ സൗത്ത്ലെ യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹബീബയുടെ ഡയറിയാണ് വയറൽ ആകുന്നത്.
"ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. ദൈവം ആർക്കും ഇങ്ങനെ ഒരു വിധി വരുത്താതിരിക്കട്ടെ - എന്നായിരുന്നു ഹബീബ ഡയറിയിൽ കുറിച്ചത്.