ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസിൽ പരാതി നൽകി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.
വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു... #Fire_Accident
മലപ്പുറം എടവണ്ണയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു.