പുഴയിൽ കുടുങ്ങിയവരെ കരയ്ക്കെത്തിച്ചു; കുടുങ്ങിയത് പ്രായമായ സ്ത്രീ ഉൾപ്പെടെ നാലുപേർ... #Kerala_News

 


 

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങി. അഗ്നിശമനസേനയെത്തി നാലുപേരെയും രക്ഷപ്പെടുത്തി. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. മന്ത്രി കെ കൃഷ്ണൻകുട്ടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മൂലന്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നത്. തുടർന്ന് നാലുപേരും പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. നാലുപേരുടെയും ആരോഗ്യനിലതൃപ്തികരമെന്നാണ് വിവരം.

തമിഴ്നാട് സ്വദേശികളാണ് കുടുങ്ങിയത്. പതിവായി തുണി അലക്കുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു. സാധാരണരീതിയിൽ ആയിരുന്നു വെള്ളം. എന്നാൽ ഡാമിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഉടൻ തന്നെ പുഴയുടെ നടുവിലുള്ള ഉയർന്ന സ്ഥലത്ത് കയറി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി നാലുപേരെയും കരയ്ക്കെത്തിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0