കണ്ണൂർ : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ണൂർ ഡി ടി പി സിയുടെ അധീനതയിലുള്ള ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു.
വിവിധ സ്ഥലങ്ങളിൽ, പുഴകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ഉള്ളവ കാലാവസ്ഥ വകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്നും സെക്രട്ടറി അറിയിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.