കണ്ണൂര്‍: വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടിലേക്ക് പോവുന്നവര്‍ നിര്‍ബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അല്ലാത്തവരെ കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.