ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി; യുവതിക്കായി അന്വേഷണം... #Crime_News


കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി. പോലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ചെലവൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഡേറ്റിംഗ് ആപ്പിലൂടെ, യുവതിയുമായി പരാതിക്കാരനായ യുവാവ് പരിചയത്തിലാകുന്നത്. പിന്നാലെ ട്രേഡിങ് വഴിയുള്ള സാമ്പത്തിക ലാഭത്തെക്കുറിച്ച് പ്രതി യുവാവിനെ വിശ്വസിപ്പിച്ചു. തുടർന്നാണ് പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നായി പ്രതി പണം തട്ടിയത്. 73 ലക്ഷം രൂപ നഷ്ടമായതായാണ് യുവാവിന്റെ പരാതി. കേസെടുത്ത സിറ്റി സൈബർ ക്രൈം പോലീസ്, അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0