ഇടുക്കിയിലെ ആദിവാസി ഊരുകളിൽ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉൾപ്പെടുത്തിയ നിരോധിത വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണ കഴിച്ച പലർക്കും ഭക്ഷ്യവിഷബാധയേറ്റു. മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് 2018ൽ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റിൽ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചതോടെ വെണ്ണിയാനി ഊരിൽ മാത്രം 60 ആദിവാസി കുടുംബങ്ങൾ ഭക്ഷ്യവിഷബാധയേറ്റു.
ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഭക്ഷ്യവിഷബാധയേറ്റ യുവാക്കൾ മുഖേനയാണ് ഐടിഡിപി കിറ്റ് വിതരണം ചെയ്തത്. പകരം വെളിച്ചെണ്ണ നൽകുമെന്ന് അധികൃതർ അറിയിച്ചു.
കിറ്റിലെ വെളിച്ചെണ്ണ പാക്കറ്റിൻ്റെ പുറത്തുള്ള മൊബൈൽ നമ്പറിൽ ഒമ്പത് അക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന് സംശയിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ഞമാസക്കാലത്ത് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ആദിവാസികൾക്ക് ഭക്ഷ്യസുരക്ഷാ കിറ്റുകൾ വിതരണം ചെയ്തിരുന്നു.