ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പുതിയ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കെ.എല്‍. 60 എസ്-7995 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ പിടികൂടിയത്. 55,000 രൂപയാണ് ഇതിന് പിഴയായി ഈടാക്കുക. കൂടാതെ 25 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ ഈ കുട്ടിക്ക് ഇനി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. അടുത്ത ദിവസങ്ങളിലും നടപടികള്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
പൂവ്വത്ത് കുട്ടിഡ്രൈവര്‍ പിടിയില്‍ രക്ഷിതാവിന് പിഴ 55,000 രൂപ... #Kannur_News
By
News Desk
on
ജൂലൈ 21, 2024
പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയായ രക്ഷിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പന്നിയൂര്‍ സ്വദേശിയായ രക്ഷിതാവിൻ്റെ പേരിലാണ് കേസ് എടുത്തത്.