ഒന്നരക്കോടിയുടെ ആഡംബര വീട് വാങ്ങി; ധന്യ പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്... #Dhanya_Mohan

 


തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ ജീവനക്കാരി പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്. കൊല്ലത്ത് ഒന്നരക്കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. അസിസ്റ്റൻറ് മാനേജർ ആയിരുന്ന ധന്യ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വ്യാജ ലോണുകൾ തരപ്പെടുത്തി ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു ധന്യ മോഹന്റെ തട്ടിപ്പ്. അഞ്ചുവർഷം നീണ്ട തട്ടിപ്പിലൂടെ സ്വരൂപിച്ച 20 കോടിയോളം രൂപ ആഡംബര ജീവിതത്തിന് ഉപയോഗിച്ചുന്നാണ് പോലീസ് കണ്ടെത്തൽ.

കൊല്ലം നഗരത്തിൽ ഒന്നരക്കോടി രൂപ മുടക്കി ആഡംബര വീട് വാങ്ങി. ആഡംബര വാഹനങ്ങൾ അടക്കം നാലു വാഹനങ്ങൾ ധന്യക്കുണ്ട്. പണം ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചെന്ന് പോലീസ് കണ്ടെത്തി. ധന്യയുടെ പേരിലുള്ളത് അഞ്ച് അക്കൗണ്ടുകളും ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലായാണ് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഈ അക്കൗണ്ടുകൾക്ക് കേന്ദ്രീകരിച്ച് അഞ്ചുവർഷത്തിനിടെ 8000 തവണകളിലായാണ് പ്രതി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0