ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ജൂലൈ 2024 - #NewsHeadlinesToday

• മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടം പിടിച്ചേക്കും.

• വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് തുകയായി  27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

• ഒരാഴ്‌ച പിന്നിട്ടിട്ടും അർജുന് വേണ്ടിയുള്ള തിരച്ചിൽ നിഷ്‌ഫലം. ഷിരൂരിൽ മണ്ണിടിഞ്ഞുവീണിടത്ത്‌ അർജുനും ട്രക്കുമില്ലെന്ന്‌ സൈന്യം.

• 65 ലക്ഷം ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വിവരം സെ​ർ​വ​റി​ൽ​നി​ന്ന് നിന്ന്‌ ചോർത്തി വിൽപ്പനയ്ക്ക് വച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പിഎസ്‍സി.

• രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ കാര്‍ഷികേതരമേഖലയില്‍ പ്രതിവര്‍ഷം 80 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ 2030 വരെ സൃഷ്ടിക്കണമെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.

• കോഴിക്കോട് നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഇവരിലുണ്ട്.

• ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും.

• അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്തെ ആദ്യ സംഭവമെന്ന് ആരോഗ്യ വകുപ്പ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0