ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 ജൂലൈ 2024 - #NewsHeadlinesToday

• അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

• സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

• മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം തുടരും.

• അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം മണ്ണും നീക്കം ചെയ്തു.

• സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

• കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ ആഗസ്‌ത്‌ ഒന്നുമുതൽ  സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ട്രഷറി, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക്‌ നിർദേശം നൽകി.

• 2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറി. വാർത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

• സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ജൂലൈ 24-ന് തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0