കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം.
സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോർട്ട് ലഭിച്ചതിന്ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണുന്നിർദേശം .