ആലക്കോട് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ഷൈജു കെ.വി ലഹരിവിരുദ്ധസന്ദേശം നൽകി.
ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ് മോബ് , മൈം, നൃത്തശില്പം, വിദ്യാർത്ഥി ചങ്ങല, പോസ്റ്റർ പ്രദർശനം, പ്രസംഗം, പതിപ്പ് പ്രകാശനം, ലഹരിവിരുദ്ധ പാർലമെൻ്റ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി. മനീഷ കെ. വിജയൻ അധ്യക്ഷത വഹിച്ചു. സബീഷ്.എ.പി, ബാബു കെ.ജെ, ജിഷ സി. ചാലിൽ, മിഥുൻ ഒ, സിന്ധു സുരേഷ്, അരുൺകുമാർ.ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിന്ദു തോമസ് സ്വാഗതവും അനിരുദ്ധ് കെ.വി. നന്ദിയും പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.