പേ ​വി​ഷ​ബാ​ധ​യേറ്റാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍... #Kerala_News

 


പ​ട്ടി, പൂ​ച്ച, പെ​രു​ച്ചാ​ഴി, കു​ര​ങ്ങ്​ തു​ട​ങ്ങി​യ​വ​യാ​ല്‍ മു​റി​വോ മാ​ന്ത​ലോ ഏ​റ്റാ​ല്‍ മു​റി​വ് സാ​ര​മു​ള്ള​ത​ല്ലെ​ങ്കി​ല്‍ കൂ​ടി അ​വ​ഗ​ണി​ക്ക​രു​തെ​ന്നും പേ ​വി​ഷ​ബാ​ധ​ക്കെ​തി​രെ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ടി​യോ മാ​ന്ത​ലോ ഏ​റ്റ ഭാ​ഗം ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ല്‍ സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി തേ​ച്ച് 20 മി​നി​റ്റ് നേ​രം ക​ഴു​കി​യ ശേ​ഷം ഉ​ട​ന​ടി ചി​കി​ത്സ തേ​ട​ണം.


ഐ.​ഡി.​ആ​ര്‍.​വി​ക്കൊ​പ്പം മു​റി​വി​ന്റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ കു​ത്തി​വെ​പ്പ്​ കൂ​ടി എ​ടു​ക്ക​ണം. ഐ.​ഡി.​ആ​ര്‍.​വി എ​ല്ലാ സ​ര്‍ക്കാ​ര്‍ ജ​ന​റ​ല്‍-​ജി​ല്ലാ-​താ​ലു​ക്ക്-​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​റ​യി​ന്‍കീ​ഴ് താ​ലു​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലും ല​ഭ്യ​മാ​ണ്.
ശ്ര​ദ്ധി​ക്കേ​ണ്ട​വ:

    വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​വ​രും പെ​റ്റ് ഷോ​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​വ​രും പേ ​വി​ഷ​ബാ​ധ​ക്ക് എ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നി​ര്‍ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ കൈ​കാ​ലു​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.
    പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ളും പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളും മാ​ന്തി​യാ​ലും ക​ടി​ച്ചാ​ലും പേ ​വി​ഷ​ബാ​ധ സാ​ധ്യ​ത​യു​ണ്ട്. മു​റി​വു​ക​ളി​ലോ കാ​ലി​ലെ വി​ണ്ടു​കീ​റ​ലി​ലോ മൃ​ഗ​ങ്ങ​ളു​ടെ ഉ​മി​നീ​ര്‍, മൂ​ത്രം തു​ട​ങ്ങി​യ​വ പ​റ്റാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ള്‍ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍കു​ക.
    കു​ട്ടി​ക​ളെ മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
    അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന പ​ട്ടി, പൂ​ച്ച തു​ട​ങ്ങി​യ​വ​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​തി​രി​ക്കു​ക. ഇ​ത്ത​രം മൃ​ഗ​ങ്ങ​ള്‍ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ ആ ​സ്ഥ​ലം ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. 

പേ ​വി​ഷ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍:


    വെ​ള്ളം കു​ടി​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, അ​മി​ത​മാ​യ ഉ​മി​നീ​ര്‍, ആ​ക്ര​മ​ണ സ്വ​ഭാ​വം, സാ​ങ്ക​ല്‍പ്പി​ക വ​സ്തു​ക്ക​ളി​ല്‍ ക​ടി​ക്കു​ക, പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും മെ​രു​ക്ക​മു​ള്ള​താ​യി കാ​ണ​പ്പെ​ടു​ക, ച​ലി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ​വ.
    വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വാ​ഭാ​വി​ക സ്വ​ഭാ​വം കാ​ണി​ച്ചാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​വ മ​ര​ണ​പ്പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0