സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 ഓളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വികളിൽനിന്ന് ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇവരുടെ രൂപങ്ങളിൽ സാമ്യം കണ്ടെത്തിയതോടെയാണ് തൃശ്ശൂരിലെത്തി കരുനാഗപ്പള്ളി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇടക്കുളങ്ങരയിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതികളെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിത് സബ് ഇൻസ്പെക്ടർമാരായ ഷിജു, എ. റഹീം ഷാജിമോൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.