ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ 18 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറ്റം. സസ്പെൻസായി തുടർന്ന ആറ്റിങ്ങലിലും ജനം യുഡിഎഫിനെ കൈവിട്ടില്ല. ഇതോടെ കേരളത്തിൽ എൽഡിഎഫ് ആലത്തൂരിൽ മാത്രമായി ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തിലാണ് (1708) അടൂർ പ്രകാശ് വിജയിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപിയും അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂറും വിജയിച്ചു.