അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മകള്‍ ഗുരുതരാവസ്ഥയില്‍... #Crime_News
By
News Desk
on
ജൂൺ 06, 2024
വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയിൽ സജിനിയാണ് (44) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സജിനിയുടെ മകളാണ് ഇവർ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേതും ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് നിഗമനം. ആത്മഹത്യയ്ക്ക് മുൻപായി അമ്മയും മകളും തമ്മിൽ വീട്ടിൽ തർക്കമുണ്ടായതായി സൂചനയുണ്ട്. തൃത്താല പോലീസ് മേൽനടപടി സ്വീകരിച്ചു. വിമുക്തഭടനായ പീതാംബരനാണ് സജിനിയുടെ ഭർത്താവ്.