നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് 25,000 രൂപ പിഴ... #crime_News

 


നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്.

തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഹൈക്കോടതി. അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു
MALAYORAM NEWS is licensed under CC BY 4.0