'മത്തിയെ' തൊട്ടാല്‍ പൊള്ളും ; കിലോ 380 രൂപയാണ് വില... #kerala_News


കടുത്ത വേനലിൽ അറബിക്കടൽ ചൂടായതോടെ കേരളതീരങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞു. ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതിൽ കുറഞ്ഞതോടെ വിപണിയിൽ മത്തി ഉൾപ്പെടെ മീനുകൾക്ക് പൊള്ളു വിലയാണ്. മത്തി കിലോ 380 രൂപയാണ് വില, അയല 350, ചെമ്മീൻ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില. മത്സ്യങ്ങൾ ഇപ്പോൾ കൂടുതലും എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കടൽ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീൻ വില കൂടാൻ കാരണമായിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0