ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ജൂൺ 2024 #NewsHeadlines

• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

• മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല.

• ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 47 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്.

• ചാമ്പ്യൻമാരായ ഇറ്റലിയെ ഒരു ഗോളിന്‌ തോൽപ്പിച്ച്‌ സ്‌പെയ്‌ൻ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ.

• കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്.

• പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. ഏറ്റവും കൂടുതല്‍ കാലം എംപിയായ കൊടിക്കുന്നില്‍ സുരേഷിനാണ് കീഴ്വഴക്കപ്രകാരം സ്പീക്കർ ആകുവാനുള്ള യോഗ്യത.

• ഒരുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അടുത്ത ആഴ്‌ച വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. അഞ്ചുമാസത്തെ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കും.

• അഖിലേന്ത്യാ പെർമിറ്റെടുത്ത ടൂറിസ്റ്റ്‌ ബസുകൾ തമിഴ്‌നാട്‌ മോട്ടോർ വാഹനവകുപ്പ്‌ തടയുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ കേരളത്തിലെ ബസുടമകൾ.

• ആഴക്കടലിൽ പര്യവേഷണം നടത്തി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള റോബോട്ടിക് വാഹനം (യുആർവി) വികസിപ്പിച്ച് പാലക്കാട് ഐഐടി മെക്കാനിക്കൽ എൻജിനിയറിങ് വിഭാ​ഗം.

• ബാർബർമാർക്കും സർക്കാർ തസ്‌തിക അനുവദിച്ച്‌  കേരളസർക്കാർ. ആഭ്യന്തര  വകുപ്പിൽ പൊലീസ്‌  ക്യാമ്പ് ഫോളോവർ തസ്തികയിൽ ബാർബർ വിഭാഗത്തിലെ 121  പേരെ നിയമിക്കും.

• നീറ്റ്‌ യുജി പരീക്ഷയിൽ ഗ്രേസ്‌ മാർക്ക്‌ റദ്ദാക്കപ്പെട്ട 1563 വിദ്യാർഥികൾക്ക്‌ നിശ്ചയിച്ച പുനഃപരീക്ഷ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.

• വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ റഷ്യയും വിയറ്റ്‌നാമും. വിയറ്റ്‌നാമിൽ ന്യൂക്ലിയർ സയൻസ്‌ ആൻഡ്‌ ടെക്നോളജി സെന്റർ തുറക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങിവയ്ക്കാനും തീരുമാനിച്ചു.

• ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

• പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി അവസാനഘട്ടത്തിൽ. ടണലിലും പെൻസ്റ്റോക്കിലും വെള്ളം നിറയ്ക്കുന്ന പ്രവൃത്തികൾ പുരോഗമിച്ച് വരികയാണ്. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വെള്ളം നിറയ്ക്കല്‍ പൂർത്തിയാക്കുക. ഏകദേശം ഒരു മാസത്തോളം നീളുന്ന പ്രവൃത്തിയാണിത്.
MALAYORAM NEWS is licensed under CC BY 4.0