ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ജൂൺ 2024 #NewsHeadlines

• പദവി ഒഴിയുനനതിന് മുമ്പ് സുപ്രധാന തീരുമാനവുമയി മന്ത്രി കെ രാധാകൃഷ്ണന്‍. സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും. അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും.

• സംസ്ഥാനത്ത്‌ ദുർബലമായിരുന്ന കാലവർഷം വ്യാഴാഴ്ചയ്‌ക്കുശേഷം സജീവമായേക്കും. അടുത്ത 1-2 ദിവസം സംസ്ഥാനവ്യാപകമായി  മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു..

• യൂറോ കപ്പിൽ ചെക്ക്‌ റിപ്പബ്ലിക്കിനെതിരെ പോർച്ചുഗലിന്  (2-1) ജയം.

• കേരളത്തിൽനിന്ന് ആദ്യമായി വീരചക്രപുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ച ലഫ്റ്റനന്റ് കേണൽ എൻ ചന്ദ്രശേഖരൻ നായർ അന്തരിച്ചു.

• ലോകം അടുത്തതായി അഭിമുഖീകരിക്കേണ്ടി വരുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അത്‌ സംഭവിക്കാമെന്നും അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്റെ (സിഡിസി) മുൻ തലവൻ റോബർട്ട്‌ റെഡ്‌ഫീൽഡ്‌.

• സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബിൽ തായ്‌ലാന്റ്‌ സെനറ്റ്‌ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ഇതോടെ തായ്ലാൻ്റ് സ്വവർഗവിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യവും ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവുമായി.

• കേരള തീരക്കടലിലെ വർധിച്ചുവരുന്ന ചൂട് മത്സ്യലഭ്യത കുറവിന് കാരണമാകുന്നു. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും ആഴക്കടലിലേക്ക് ഉള്‍വലിയുകയാണ്.

• നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും,ക്രമക്കേടും ആരോപിച്ചുള്ള ഹര്‍ജിയില്‍ ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഎ)ക്കും , കേന്ദ്ര സര്‍ക്കാരിനും വീണ്ടും നോട്ടീയച്ച് സുപ്രീംകോടതി. ചെറിയ പിഴവാണെങ്കില്‍ പോലും ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ കോടതി, വിഷയത്തില്‍ എന്‍ടിഎ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

• ഇന്ന് വായനാ ദിനം. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0