ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 ജൂൺ 2024 #NewsHeadlines

• സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും.

• വിദ്യാർത്ഥികൾക്ക് കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയതായി മന്ത്രി കെ ബി ഗണേഷ് കുമാർ.

• പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാനം.

• പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാനം.

• രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങളെന്ന്  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

• രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ഡൽഹിക്ക് കൂടുതൽ വെള്ളം നൽകാൻ ഹിമാചൽ പ്രദേശിനോട് സുപ്രീംകോടതി നിർദേശിച്ചു.

• റഷ്യയിലെ എണ്ണ സംസ്കരണശാലയിലേക്കും സംഭരണശാലയിലേക്കും ഉക്രയ്‌ൻ ഡ്രോൺ ആക്രമണം. അതിർത്തിക്ക്‌ സമീപം റെസ്തോവ്‌ മേഖലയിലെ എണ്ണ സംസ്കരണശാലയിലേക്കാണ്‌ ആക്രമണം ഉണ്ടായത്‌.

• കേന്ദ്രസര്‍ക്കാരിന്റെ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായുള്ള അഗ്നിവീര്‍ പദ്ധതി അവലോകനം ആവശ്യപ്പെട്ട് ‍ജെഡിയു. സായുധ സേനയിലെ റിക്രൂട്ട്‌മെൻ്റിനായുള്ള ബിജെപിയുടെ അഭിമാന പദ്ധതിയാണ്.

• പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.

• സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0