ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ജൂൺ 2024 #NewsHeadlines

• പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട്‌ ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. 

• ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരം​ഗം. 18 സീറ്റുകളിൽ യുഡിഎഫും തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും വിജയിച്ചു.
 
• എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു
വെന്നും മോഡി.

• ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. 

• ചന്ദ്രന്റെ മറുപുറത്തുനിന്ന്‌ ശേഖരിച്ച സാമ്പിളുകളുമായി  ചൈനയുടെ ചാങ് ഇ–-6 പേടകം ഭൂമിയിലേക്ക്‌ തിരിച്ചു. രണ്ടുകിലോ മണ്ണും  കല്ലുമായാണ്‌ ചെറുറോക്കറ്റ്‌ ചെവ്വാഴ്‌ച ചന്ദ്രോപരിതലത്തിൽനിന്ന്‌ പറന്നുയർന്നത്‌.

• പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾതലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0