ഓട്ടോറിക്ഷയില്‍ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍... #Crime_News


മാഹി :ഓട്ടോറിക്ഷയില്‍ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചക്കേസില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റില്‍.ഓട്ടോ ഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപൻ (60), ചെമ്ബിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് ന്യു മഹി എസ് ഐ അനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ13 ന് രാത്രി ന്യൂമാഹി മാടപ്പീടികയ്ക്കടുത്ത് പാറാലിലാണ് സംഭവം നടന്നത്. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോവില്‍ പോകുമ്ബോള്‍ പാറാലില്‍ വെച്ചാണ് ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ചത്. നിലവിളിച്ചപ്പോള്‍ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നു എന്നാണ് പരാതി.

ഓട്ടോക്ക് പിന്നാലെ വന്ന കാർ യാത്രക്കാർ സംഭവം കണ്ട് ഓട്ടോ തടഞ്ഞ് നിർത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


MALAYORAM NEWS is licensed under CC BY 4.0