മുതിര്‍ന്ന സിപിഎം നേതാവ് കൊടുവള്ളി ബാലന്‍ അന്തരിച്ചു ... #Obituary

മയ്യില്‍ സിപിഎം  നേതാവ്  കൊടുവള്ളി ബാലന്‍ അന്തരിച്ചു.സിപിഎം മയ്യില്‍ ചെറുപഴശി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു .ദീര്‍ഘകാലം  ദേശാഭിമാനി കടൂര്‍ ഏജെന്റ്റ് ആയിരുന്നു . മയ്യില്‍ ഗ്രാമപഞ്ചായത് അംഗം , മുല്ലക്കൊടി സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .നിലവില്‍ സിപിഎം കടൂര്‍ ബ്രാഞ്ച് അംഗമാണ്.കെഎസ്  വൈ എഫ് ,ഡി വൈ എഫ്ഐ ,മയ്യില്‍ വില്ലേജ് സെക്രട്ടറി കടൂര്‍ വൈ എം ആര്‍സി ലൈബ്രറി സെക്രട്ടറി സിപിഎം ചേക്കോട് ബ്രാഞ്ച്  സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനാണ് .മൃതശരീരം കടൂര്‍ ചായമുറി പരിസരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു  വെച്ചശേഷം ഇന്ന് രാവിലെ 11 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും .