നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു... #Crime_News

 


കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞു കൊലപെടുത്തി . സമീപത്തെ ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിയുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന്  താഴേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിൻ്റെ മൃതദേഹമാണ്കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം.

കുട്ടിയെ വെള്ളത്തുണിയിൽ പൊതിഞ്ഞ്  താഴേക്ക് എറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫ്ലാറ്റിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്‌ളാറ്റിലുണ്ടായിരുന്നവരാണോ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

ഫ്‌ളാറ്റിലേക്കുള്ള പ്രവേശനം പോലീസ് നിയന്ത്രിച്ചു.ഒഴിഞ്ഞു കിടക്കുന്ന  ഫ്‌ളാറ്റുകളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. അപ്പാർട്ട്മെൻ്റിൽ 21 ഫ്ലാറ്റുകൾ ഉണ്ട്. ഫ്ലാറ്റിലുള്ളവരുടെ കുഞ്ഞല്ലെന്നാണ് താമസക്കാർ നൽകുന്ന വിവരം. പുറത്ത് നിന്ന് ആരെങ്കിലും താഴേക്ക്  എറിഞ്ഞതാണോയെന്ന് പോലീസ് അന്വേഷിചുവരികയാണ്

MALAYORAM NEWS is licensed under CC BY 4.0