കേരളത്തിൽ പലയിടത്തും മഞ്ഞപ്പിത്തം പടരുകയാണ് , മഞ്ഞപിത്തം ബാധിച് ഒരാള്‍ മരിച്ചു ; ജനങ്ങള്‍ ജാഗ്രത പാലിക്കണം... #Jaundice


 മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ് (42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടെ ഇന്ന് രാവിലെ ആറ് മണിയോടെ മരിച്ചു.

കേരളത്തിൽ പലയിടത്തും മഞ്ഞപ്പിത്തം പടരുകയാണ്. ഈ ആഴ്ചയിൽ മാത്രം ഇത് രണ്ടാമത്തെ മരണമാണ്. കോഴിക്കോട് മഞ്ഞപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപികയും കഴിഞ്ഞ നാലിന് മരിച്ചിരുന്നു.
 

അതിനിടെ എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. ആരോഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു. പമ്പിംഗിൽ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് മഞ്ഞപ്പിത്തത്തിന് കാരണമെന്ന് വേങ്ങൂർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് .

രോഗം ശാരീരികമായും സാമ്പത്തികമായും വേങ്ങൂരിലെ ഓരോ വീടും തകർക്കുകയാണ്. വേങ്ങൂർ അമ്പാടൻ വീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും സഹോദരൻ ശ്രീനിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.