തൃശൂർ ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിയത്. ഇരുവരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് കാട്ടൂർ കാറളം ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യയെ ആക്രമിച്ചതെന്ന് റിപ്പോർട്ട്. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവും ഗുരുതരാവസ്ഥയിലാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.