ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്നത് അട്ടിമറിയല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഹെലികോപ്റ്റർ വ്യോമപാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ല ഹിയാൻ്റെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൻ്റെ ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഇറാൻ സായുധ സേനാ മേധാവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് വെടിയുണ്ടകളോ സമാനമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരിക്കൽ പോലും ഹെലികോപ്റ്റർ ദിശ തെറ്റിയില്ല. വാച്ച് ടവറും വിമാന ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തകർന്ന ഹെലികോപ്റ്ററിൻ്റെ പൈലറ്റ് അപകടത്തിന് ഒന്നര മിനിറ്റ് മുമ്പ് ഹെലികോപ്ടർ ഫ്ലീറ്റിലെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ടിരുന്നു.
കനത്ത മൂടൽമഞ്ഞും ദുർഘടമായ മലനിരകളും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് അപകടസ്ഥലം കണ്ടെത്തിയത്.