ഐ. എസ് സി - ഐ.സി.എസ്.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു #ExamResult

 


 ഐ. സി.എസ്. ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം cisce.org എന്ന വെബ്‌സൈറ്റിലൂടെ അറിയാം. മൊത്തം ഐസിഎസ്ഇ വിജയശതമാനം 99.47% ആണ്. ഐസ് സി വിജയ നിരക്ക് 98.19% ആണ്. ഐസിഎസ്ഇയിൽ പെൺകുട്ടികൾക്ക് 99.65 ശതമാനവും ആൺകുട്ടികൾക്ക് 99.31 ശതമാനവും വിജയശതമാനം. ഐഎസ്‌സിയിൽ പെൺകുട്ടികളുടെ വിജയശതമാനം 98.92 ശതമാനവും ആൺകുട്ടികളുടേതുമാണ്

കേരളം ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും 12-ാം ക്ലാസ് വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% കുട്ടികളും 12-ാം ക്ലാസിൽ 99.93% കുട്ടികളും വിജയിച്ചു.

ഐസിഎസ്ഇയിൽ സംസ്ഥാനത്തെ 160 സ്‌കൂളുകളിലും ഐഎസ്‌സിയിൽ 72 സ്‌കൂളുകളിലും വിദ്യാർഥികൾ പരീക്ഷയെഴുതി. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാർഥികൾ പങ്കെടുത്തു. ഇതിൽ 3512 ആൺകുട്ടികളും 3674 പെൺകുട്ടികളുമാണ്. ഐഎസ്‌സിയിൽ പരീക്ഷയെഴുതിയ 2822 വിദ്യാർത്ഥികളിൽ 1371 ആൺകുട്ടികളും 1451 പെൺകുട്ടികളുമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0