പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; പോക്സോ കേസില്‍ യുവാവ് അറസ്റ്റിൽ..... #Crime_News
By
News Desk
on
മേയ് 28, 2024
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.നിരവധി കേസിലെ പ്രതിയായ പെടേനയിലെ തട്ടുമ്മൽ നബീലിനേയാണ് (38) ചെറുപുഴ എസ്.ഐ പി.ഡി.റോയിച്ചൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.കുട്ടിയുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ നബീലിനെ റിമാന്റ് ചെയ്തു. ഇതിന് മുമ്പും നബീൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.