• ആവേശകരമായ രാഷ്‌ട്രീയപോരാട്ടത്തിന്
വേദിയായ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്‌ച. 20 ജില്ലകളിലെ 122
മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഞായറാഴ്‌ച അവസാനിച്ചു. ഫലപ്രഖ്യാപനം
വെള്ളിയാഴ്‌ച.
• എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി
തകർന്ന് അപകടം. കോർപറേഷൻ 45-ാം ഡിവിഷനിലെ 40 വർഷത്തോളം പഴക്കമുള്ള ജലസംഭരണി
പുലർച്ചയോടെയാണ് തകർന്നത്.
• തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം
തിങ്കളാഴ്‌ച ഉണ്ടായേക്കും. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ
പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന്
പ്രസിദ്ധീകരിച്ചിരുന്നു.
• സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഹാട്രിക് കിരീടത്തിനരികെ
മലപ്പുറം. ഇതുവരെ 1124 പോയിന്റുകൾ നേടി. കണ്ണൂർ (1095) രണ്ടും കോഴിക്കോട്
(1066) മൂന്നും സ്ഥാനത്തുണ്ട്. സ്‌കൂളുകളിൽ 108 പോയിന്റ് നേടിയ കോന്നി
ഗവ. എച്ച്‌എസ്‌എസാണ് മുന്നിൽ.
• രാജ്യത്തെ മിക്ക തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥിരതയും സാമൂഹ്യ സുരക്ഷാ
ആനുകൂല്യങ്ങളുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണ ഗവേഷണ ഏജന്‍സിയായ
നിതി ആയോഗിന്റെ റിപ്പോര്‍ട്ട്.
• സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി രാജീവിന്റെ
സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധ വാർഷിക അവലോകനത്തിൽ
അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്.
• ബംഗാളില്‍ വീടുകളില്‍ പോകുന്നതിന് പകരം ചായക്കടയില്‍ വച്ച് വോട്ടര്‍ പട്ടിക
പരിഷ്കരണ ഫോമുകള്‍ വിതരണം ചെയ്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ്
കമ്മിഷന്‍ നോട്ടീസയച്ചു. കൂച്ച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗനസ് തുടങ്ങിയ
ജില്ലകളിലെ ബിഎല്‍ഒമാര്‍ക്കാണ് നോട്ടീസയച്ചത്.
• പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്ര വ്യാപാരി മെഹുല്‍
ചോക്‌സിയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ അനുമതി. മുംബൈയിലെ
സ്‌പെഷ്യല്‍ കോടതിയാണ് അനുമതി നല്‍കിയത്.
• ശൈത്യകാലം കൂടിയെത്തിയതോടെരാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം അതീവ ഗുരുതരം.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം
വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ശ്വസിക്കുന്നത്
പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകൾ.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.