പ്രണയം കൊലപാതകത്തിലേക്ക് ; വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി കുറ്റസമ്മതം നടത്തി ... #Crime_News

 


പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടർന്ന് പ്രതി ശ്യാംജിത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് കേസിലെ ഏക പ്രതി. ശ്യാംജിത്തും വിഷ്ണുപ്രിയയും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയം തകർന്നതോടെ പക തുടങ്ങി. വിഷ്ണു പ്രിയ മറ്റൊരാളുമായി പ്രണയത്തിലാണെന്ന സംശയം പകയ്ക്ക് ആഴം കൂട്ടി. കൊലപാതകത്തിനായി പ്രതി വിപുലമായ പദ്ധതികൾ തയ്യാറാക്കി. ആയുധങ്ങൾ നേരിട്ടും ഓൺലൈനായും സംഘടിപ്പിച്ചു. പ്രതികൾ പകൽ സമയം വിഷ്ണുപ്രിയയുടെ വീട്ടിൽ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. കഴുത്തറുത്ത് കൊന്നു.

യുവതി ആക്രമിക്കപ്പെടുമ്പോൾ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടുകാർ കുടുംബ വീട്ടിലായിരുന്നു .കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ ആൺ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. . കൊല നടന്ന ദിവസം പ്രതി തന്നെ അറസ്റ്റിലുമായി. എല്ലാം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ശ്യാംജിത്ത് തന്നെ. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടിമുതലുകൾ, 102 രേഖകൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗം.

 

വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലക്കുശേഷം. കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചുറ്റിക, ഉളി, ഇരുതല മൂർച്ചയുള്ള കത്തി, ഇലക്ട്രിക് കട്ടർ, തുടങ്ങി പ്രതി ഉപയോഗിച്ച ആയുധങ്ങളെല്ലാം വീണ്ടെടുക്കാനായി. ശാസ്ത്രീയ തെളിവുകളും പ്രധാനം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0