സാന്‍വിച്ച് മാറിയതില്‍ യുവതിക്ക് 50 ലക്ഷം രൂപ നഷ്ട്ടപരിഹാരം.... #sandwich


 പനീർ സാൻഡ്‌വിച്ചിന് പകരം ചിക്കൻ സാൻഡ്‌വിച്ച് ലഭിച്ചതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് നിവാസിയായ നീരാലി ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരു സാൻഡ്‌വിച്ച് ഓർഡർ ചെയ്തു.

നീരാളി പണ്ടുമുതലേ സസ്യാഹാരിയാണ്. പിക്ക് അപ്പ് മീൽസ് ബൈ ടെറ ആപ്പിലൂടെയാണ് വെജ് സാൻഡ്‌വിച്ച് ഓർഡർ ചെയ്തത്. സാൻഡ്‌വിച്ചിലെത്തി മൂന്നു തവണ കടിച്ചപ്പോൾ അകത്ത് ചിക്കൻ ഉണ്ടെന്ന് നീരാലിക്ക് മനസ്സിലായി. സോയയാണെന്നാണ് ആദ്യം കരുതിയത്. സംഭവം തന്നെ ഞെട്ടിച്ചെന്നും താനും കുടുംബവും വളരെക്കാലമായി നോൺ വെജ് കഴിക്കാറില്ലെന്നും അത് കഴിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും നീരാലി പറഞ്ഞു.

തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെടാൻ തീരുമാനിച്ചത്. ആദ്യം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഹെൽത്ത് ഓഫീസർക്ക് റെസ്റ്റോറൻ്റിനെതിരെ പരാതി നൽകി. 50 ലക്ഷം രൂപയാണ് യുവതി റെസ്റ്റോറൻ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷ്യവകുപ്പ് 5000 രൂപ പിഴ ഈടാക്കി. എന്നാൽ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുവതി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0