ജില്ലയില്‍ പുതുതായി എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചു .ഇതോടെ പത്തുദിവസതിനകം രോഗികള്‍ എട്ടായി. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജാഗ്രത വേണം.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോട് ചേര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട് .അതിനാല്‍, വരും ദിവസങ്ങളിലും രോഗികള്‍ കൂടും. തൃശൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എച്ച് 1 എന്‍ 1പ്രതിരോധത്തിനു നല്‍കുന്ന ഒസള്‍റ്റമിവില്‍ ക്യാപ്സ്യുളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാന്‍ നടപടി തുടങ്ങി . ആശുപത്രികള്‍ ആവശ്യപെടുന്നത്ര മരുന്ന് നല്‍കാന്‍ ഫാര്‍മ സിസ്സ്ടന്റ്റ്മാരോട് നിര്‍ദേശിച്ചിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് ജില്ല അധികൃതര്‍ പറഞ്ഞു . ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.