ആപ്പിളിൻ്റെ കരാർ നിർമാണ കമ്പനികളായ ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയാണ് ജീവനക്കാർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. അടുത്ത വർഷം മാർച്ച് 21നകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ടാറ്റ ഗ്രൂപ്പും എസ്പിആർ ഇന്ത്യയും പദ്ധതിയിൽ പങ്കാളികളാണ്, ഭൂരിഭാഗം വീടുകളും തമിഴ്‌നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷനാണ് നിർമ്മിക്കുന്നത്.
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും ആപ്പിളിൻ്റെ വൻ പദ്ധതി; ടാറ്റയുടെ ഭാഗമാകും... #Technology
By
News Desk
on
ഏപ്രിൽ 09, 2024
ചൈനയിലും വിയറ്റ്‌നാമിലും നടപ്പിലാക്കിയ ഭവന മാതൃകയാണ് അമേരിക്കൻ ഇലക്ട്രോണിക് ബ്രാൻഡായ ആപ്പിളും ഇന്ത്യയിൽ നടപ്പിലാക്കുന്നത്. രാജ്യത്തെ കമ്പനിയിലെ ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഒന്നരലക്ഷത്തോളം തൊഴിലവസരങ്ങൾ ആപ്പിൾ സൃഷ്ടിച്ചിട്ടുണ്ട്. അവർക്കുള്ളതാണ് ഈ പദ്ധതി. നിർമിക്കുന്ന 78,000 വീടുകളിൽ 58,000 വീടുകളും തമിഴ്‌നാട്ടിലാണ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതു സ്വകാര്യ സംരംഭമായി ഇത് മാറും.