നാളെ ചെറിയ പെരുന്നാൾ....#Ramadan

കേരളത്തിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ 
 ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.  പൊന്നാനിയിൽ ചന്ദ്രോദയം ദൃശ്യമായിരുന്നു.  റംസാൻ മാസത്തിലെ 29-ാം വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

  പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരമായി പെരുന്നാൾ മാറണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ പറഞ്ഞു.  ആസക്തിയോട് വിട പറയുക.  മദ്യപാനം ആഘോഷത്തിൻ്റെ ഭാഗമാക്കരുതെന്നും കാന്തപുരം പറഞ്ഞു.