ആഗോളതലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും വെയർ ഒഎസിലും വാലറ്റ് ലഭ്യമാണ്. വാലറ്റിന് ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്നും എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിലേക്ക് കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഗൂഗിർ വാലറ്റ് കൂടുതൽ സുരക്ഷിതമാണ്. ഡിജിറ്റൽ രേഖകളും ടിക്കറ്റുകളും ഒരു ഡിജിറ്റൽ കീ പോലും സൂക്ഷിക്കുന്ന സവിശേഷതയും ഈ വാലറ്റിനുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഇടപാടുകൾക്കും ഗൂഗിർ വാലറ്റ് സഹായകരമാണ്. പണമിടപാടുകൾക്കും ഇത് കൂടുതൽ സഹായകമാണ്.