ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ പുതിയ ചരിത്രം കുറിച്ച് ധോണി...#sportsNews


 ഇന്നലെ മുംബൈക്കെതിരായ മത്സരത്തിൽ പുതിയ ചരിത്രത്തെ കുറിച്ച് സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി. 42-ാം വയസ്സിലും 20-ാം ഓവറിലെ സമരം മാറിയിട്ടില്ല. അഞ്ച് മിനിറ്റോളം ക്രീസിൽ നിന്നെങ്കിലും പുതിയ റെക്കോർഡുകളുമായാണ് ധോണി മടങ്ങിയത്.

ഐപിഎൽ കരിയറിൽ 20ാം ഓവറിൽ 64 സിക്‌സുകളാണ് ധോണി നേടിയത്. 20-ാം ഓവറിൽ 309 പന്തുകൾ നേരിട്ട ധോണി 756 റൺസെടുത്തു. 96 ഇന്നിങ്‌സുകളിൽ നിന്നാണിത്. 20-ാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായ പൊള്ളാർഡ് 405 റൺസ് നേടി.
പരസ്യം

20-ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയതിൽ 33 സിക്‌സറുകളോടെ ധോനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് പൊള്ളാർഡ്. ഐപിഎല്ലിൽ താൻ നേരിട്ട ആദ്യ മൂന്ന് പന്തിൽ സിക്‌സറുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ധോണി സ്വന്തമാക്കി.


ഇന്നലെ മുംബൈക്കെതിരെ അവസാന ഓവറിൽ ബാറ്റ് വീശിയ ധോണി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ നേരിട്ടു. ഡാരൽ മിച്ചൽ പുറത്തായപ്പോഴാണ് ധോണി ക്രീസിലെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. നാല് പന്തിൽ 20 റൺസാണ് ധോണി നേടിയത്. ഈ മത്സരത്തിലും ചെന്നൈ 20 റൺസിന് വിജയിച്ചു.

MALAYORAM NEWS is licensed under CC BY 4.0