പുണ്യങ്ങളുടെ കാലമായ ഷഹ്‌റു റമദാനിന് വിട. ഇനി ആഘോഷത്തിൻ്റെ ചെറിയ പെരുന്നാൾ. തക്ബീർ മുഴക്കങ്ങളാൽ നിറഞ്ഞ അന്തരീക്ഷത്തിൽ മൈലാഞ്ചി മോഞ്ഞിൻ്റെയും അത്തറിൻ്റെയും പുത്തൻ തുണിത്തരങ്ങളുടെയും ഗന്ധം കൊണ്ട് ഭക്തർ ആഘോഷത്തിലാണ്. വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കി, സാഹോദര്യം ഊട്ടിയുറപ്പിച്ച് പ്രിയപ്പെട്ടവരെ രസിപ്പിക്കുന്ന ദിനം കൂടിയാണ് ഈ ഉത്സവം. വ്രത ശുദ്ധിയിലൂടെ നേടിയ നന്മയും ക്ഷമയും നഷ്ടപ്പെടാതെ ആഘോഷങ്ങൾ നടത്തണമെന്നാണ് മതപണ്ഡിതരുടെ ഉപദേശം.
സകാത്തുൽ ഫിത്തറിൻ്റെ സവിശേഷതയാണ് ചെറിയ പെരുന്നാൾ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.