ചൂട്: വൈദ്യുതി ഉപയോഗം വർധിച്ചതോടെ കെഎസ്ഇബി ആശങ്കയിൽ #Electricity

 

 

സംസ്ഥാനത്ത് ചൂട് അനുദിനം വർധിക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും കൂടുന്നത് കെഎസ്ഇബിയെ ആശങ്കയിലാക്കുന്നു. പരമാവധി വൈദ്യുതി ഉപഭോഗത്തിൻ്റെ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് പുതിയ പീക്ക് ടൈം.
സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം 20 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലെത്തിയിരുന്നു. ഏകദേശം 85 ദശലക്ഷം വൈദ്യുതി പുറത്തുനിന്ന് നൽകേണ്ടതുണ്ട്. ഇത് കെഎസ്ഇബിയെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംസ്ഥാനം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങണം. ഇത് കെഎസ്ഇബിയെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്.


നേരത്തെ, വൈകിട്ട് ആറു മുതൽ രാത്രി 11 വരെയായിരുന്നു വൈദ്യുതി ഉപഭോഗം. ഈ സമയം ഇപ്പോൾ വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി 10.44നാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. രാത്രിയിലെ ചൂട് താങ്ങാനാവാതെ ഫാനുകളും എസിയും വൻതോതിൽ ഉപയോഗിക്കുന്നതാണ് ഈ സമയത്ത് വൈദ്യുതി ഉപഭോഗം കൂടാൻ കാരണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0