ഊഞ്ഞാല്‍ ആടുന്നതിനിടെ കല്‍തൂണുകള്‍ ഇളകിവീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം ... #Obituary

 


ഊഞ്ഞാലാടുന്നതിനിടെ കൽത്തൂണുകൾ ഇളകി 14 വയസ്സുള്ള ആൺകുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഊഞ്ഞാൽ കെട്ടിയിരുന്ന കൽത്തൂണുകൾ അടർന്നുവീണ് കുട്ടിയുടെ തലയിൽ വീണാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കൽത്തൂണിലാണ് ഊഞ്ഞാൽ കെട്ടിയിരുന്നത്. തൂണുകൾ തലയിൽ വീണതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയിരുന്നതിനാല്‍ മകനെ തറവാട്ട് വീട്ടിലാക്കിയപ്പോഴായിരുന്നു അപകടം.